---
title: "ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവും നടന്നു"
english_title: "Champat Bawanta Paramp LP School Annual Celebration and Pre Primary Kalotsam held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102987/Champat Bawanta Paramp LP School Annual Celebration and Pre Primary Kalotsam held"
published_at: "2023-03-14T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64102e0fe3731_IMG-20230314-WA0041.jpg"
keywords: []
---

# ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവും നടന്നു

> **Lead Summary:** ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവും നടന്നു.

## Article Content

ചമ്പാട് ബാവാൻ്റ പറമ്പ് എൽപി സ്കൂൾ വാർഷികാഘോഷവും, പ്രീ പ്രൈമറി കലോത്സവും നടന്നു.

ചൊക്ലി ബി.പി.സി സുനിൽ ബാൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ ഉപഹാര വിതരണം നിർവഹിച്ചു.

പൊന്ന്യം പാലം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി. റഫീഖ്, പൂർവ വിദ്യാർത്ഥി സലാം സ്രാമ്പിയിൽ, എസ്.എസ്.ജി അംഗം കെ. സുരേഷ് ബാബു, ബി ആർ സി ട്രെയിനർ എ.പി ലത എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എൻ.എം ബേബി നിഷ സ്വാഗതവും, എസ്.ആർ.ജി കൺവീനർ ടി.പി രജിഷ നന്ദിയും പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102987/Champat Bawanta Paramp LP School Annual Celebration and Pre Primary Kalotsam held)